Monday, 14 March 2016

ആദ്യ പ്രണയം

ചെറുപ്പത്തിലേ സ്കൂളിൽ ചേർന്നതാണ് എല്ലായിടത്തും ഇളയവൻ എന്ന സ്ഥാനം തന്നത്. ആദ്യ പ്രണയം പൊട്ടിവിടരാൻ കാലതാമസമുണ്ടായതും ഇത് തന്നെയാകും കാരണം. പത്തിൽ പഠിക്കുമ്പൊഴേ ക്ലാസിലെ മിക്കവാറും എല്ലാ സുന്ദരികളോടും പ്രണയം തോന്നിയിരുന്നു. ആരെ ടാർഗറ്റ് ചെയ്യണം എന്നത് മാത്രമായിരുന്നു പ്രശ്നം.  ഈ ടാർഗറ്റ് ചയ്യാനുള്ള ധൈര്യം എനിക്കില്ലായിരുന്നത് കൊണ്ട് എല്ലാവരും പത്ത് പാസായി പലയിടത്ത് പോയി.

ക്ലാസിൽ ഒരുപാട് സുന്ദരികളുള്ള ഒരു പ്ലസ് വൺ ക്ലാസിലേക്കാണ് ഞാൻ വന്നുപെട്ടത്. സുന്ദരികൾ പണ്ടേ എന്റെ വീക്ക്നസ് ആയിരുന്നല്ലോ?
പക്ഷേ പ്രണയത്തിലെ എന്റെ രാശിയില്ലായ്മ എന്നെ പിന്നേയും പിന്തുടർന്നു. പ്ലസ് വണ്ണിലെ സുന്ദരിയായ പെൺകുട്ടികളെ എല്ലാം സീനിയർ ചേട്ടന്മാർ വളച്ചെടുത്തു.

കുറേ ദിനങ്ങള്‍ കടന്ന് പോയി. ഞങ്ങളുടെ കൊമേഴ്സ് ക്ലാസിന് മുന്നിലൂടെ ഒരു കൂട്ടം സയൻസ് വിദ്യാർത്ഥിനികൾ കടന്നുപോയി. കാള വാലുപൊക്കുന്നത് കണ്ടാൽ കാര്യം മനസിലാക്കാൻ പറ്റില്ലെങ്കിൽ ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ല. എന്റെ പൊന്നു മണ്ടക്കൂട്ടങ്ങളേ ഞാൻ ഓളേ കണ്ടു!